Latest NewsNewsFootballSports

അടുത്ത സീസണിൽ ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്: ഒലെ

പുതിയ സ്‌ട്രൈക്കറെ ഉടൻ ടീമിലെത്തിക്കും

യുകെ: മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും ടീമിനായി. എന്നാൽ ഫൈനലിൽ പരാജയപ്പെടുന്ന സീസണെ മികച്ച സീസൺ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്‌ട്രൈക്കറെ എത്തിക്കുമെന്നും ടീം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ഒലെ പറഞ്ഞു. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് സത്യമല്ല. ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. കവാനി അല്ലാതെ എത്ര മികച്ച സ്‌ട്രൈക്കർ യുണൈറ്റഡ് ടീമിൽ ഉണ്ട്. താരങ്ങളെല്ലാം യൂറോ കപ്പും അതുപോലെ കോപ അമേരിക്ക ടൂർണമെന്റുകളുടെ തിരക്കിലാണ്. എല്ലാ താരങ്ങൾക്കും ആശംസകൾ നേരുന്നു ‘. ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്‌ട്രൈക്കർക്കായുള്ള ശ്രമം തുടരുമെന്ന സൂചനയാണ് പരിശീലകൻ ഒലെ നൽകുന്നത്. ടോട്ടൻഹാമിന്റെ ഹാരി കെയ്നിനെ ടീമിലെത്തിക്കുന്ന കാര്യം പറയാനാകില്ലെന്നും ഒലെ പറഞ്ഞു. കെയ്ൻ മറ്റൊരു ക്ലബിന്റെ താരമാണെന്നും അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും ഒലെ പറഞ്ഞു. ടോട്ടൻഹാം വിടുന്ന ഹാരി കെയ്നുവേണ്ടി യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button