KeralaLatest NewsNewsCrime

3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി പോലീസിനെ കണ്ടതും ഓടി രക്ഷപെടുകയുമായിരുന്നു. തൃശൂർ ചാവക്കാട്ടെ പുന്ന മേഖലയെകേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ ശക്തമാവുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാമിൽ പ്രദേശത്തെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഷാമിലിന്റെ വീട്ടിൽ പൊലീസ് മിന്നൽ പരിശോധന നടത്തുകയുണ്ടായത്. സംഭവത്തിൽ കഞ്ചാവ് കടത്ത് സംഘത്തിലെ യുവാവാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പൊലീസെത്തുമ്പോൾ വീട്ടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി മാറ്റുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാമിൽ ഓടി രക്ഷപ്പെടുകയുണ്ടായി. ഷാമിലിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. ഷാമിലിന്റെ പക്കൽ നിന്ന് ലഹരി മരുന്നുകൾ വാങ്ങിയവരെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചതായിട്ടാണ് വിവരം. അന്വേഷണം ആ വഴിക്കും ശക്തമാക്കുമെന്ന് ചാവക്കാട് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button