Latest NewsFootballNewsSports

ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു

റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ജർമ്മനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസ്(48) ഗോൾ നേടിയപ്പോൾ ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസൺ(72) സ്കോർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജോവാക്കിം ലോയുടെ കീഴിൽ തോമസ് മുള്ളറും, മാറ്റ്സ് ഹമ്മൽസും ജർമ്മനിക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുള്ളറുടെ മികച്ച ഹെയ്ഡർ ഡെന്മാർക്ക് കീപ്പർ കാസ്പർ സേവ് ചെയ്തു. പിന്നാലെ നിരവധി അവസരങ്ങൾ ലഭിച്ച സാനെക്കും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഗ്നാബ്രിക്കും കിമ്മിഷും എതിർ പോസ്റ്റിലേക്ക് പന്തുകൾ പായിച്ചെങ്കിലും കീപ്പർ കാസ്പർ തട്ടിമാറ്റി. തുടർന്ന് ഗോസെൻസിന്റെ ക്രോസ്സ് വലയിലേക്കെത്തിച്ച് നോയ്ഹാസ് ജർമ്മനിക്ക് ലീഡ് നൽകി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ എറിക്സണിന്റെ മനോഹരമായ പാസിൽ ഗോളാക്കി പോൾസൺ സമനില നേടി.

ജർമ്മനിയുടെ അടുത്ത എതിരാളി ലിത്വാനിയയെയാണ്. ഡെന്മാർക്ക് ബോസ്നിയെയും യൂറോ കപ്പിന് മുമ്പ് നേരിടും. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ജർമ്മനി നേരിടും. ഡെന്മാർക്കിന്റെ യൂറോയിലെ ആദ്യ എതിരാളി ഫിൻലൻഡാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button