KeralaLatest NewsNews

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ പുറത്തിറങ്ങി. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ട. ഗര്‍ഭിണികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Read Also : മന്ത്രി മുഹമ്മദ് റിയാസിന്റെ പുത്തന്‍ ആശയം, ജനങ്ങളുമായി സംവദിക്കാന്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടി

നേരത്തെ മുഖ്യമന്ത്രി പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ അറിയിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.

അതേസമയം, കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനമാണ്. ഇത് പതിനഞ്ച് ശതമാനത്തില്‍ താഴെയെത്താത്ത സ്ഥിതിയിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button