Latest NewsNewsIndia

ഓപ്പറേഷൻ മൂന്നര മണിക്കൂര്‍: ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി

ആരോപണത്തിന് പിന്നില്‍ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഓപ്പറേഷന്‍ തീയേറ്ററില്‍ പുരുഷ ഡോക്ടര്‍മാര്‍ക്കൊപ്പം സ്ത്രീ ഡോക്ടര്‍മാരും ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

ലക്‌നൗ: ശസ്ത്രക്രിയക്കിടെ യുവതിയെ ഡോക്ടര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ചയാണ് (ജൂൺ-4) യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

എന്നാൽ മൂന്നര മണിക്കൂര്‍ നേരം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ പുറത്തുകൊണ്ടുവന്നത്. യുവതി സഹോദരനോട് എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വേദനകാരണം അവള്‍ക്ക് ഒന്നും പറയാനായില്ല. പിന്നീട് ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച്‌ താന്‍ കൂട്ടബലാത്സംഗത്തിനിരയായതായി യുവതി ഒരു കടലാസില്‍ എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവതിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Read Also: രാജ്യം മഹാമാരിയില്‍ വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന് മുകേഷ് അംബാനി

ആരോപണത്തിന് പിന്നില്‍ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഓപ്പറേഷന്‍ തീയേറ്ററില്‍ പുരുഷ ഡോക്ടര്‍മാര്‍ക്കൊപ്പം സ്ത്രീ ഡോക്ടര്‍മാരും ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിച്ചിതായും യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button