KeralaLatest NewsNews

ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന്​ മടങ്ങണം: ഭരണകൂടത്തിന്റെ നിർദേശം, വീണ്ടും വരണമെങ്കിൽ ഇക്കാര്യം നിർബന്ധം

പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം

കവരത്തി : ലക്ഷദ്വീപിൽ നിന്ന്​ ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന് ഭരണകൂടം ​ ഉത്തരവിറക്കി. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്​ ഡെവലപ്മെന്‍റ്​ ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നും വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എ.ഡി.എമ്മിന്റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നു.

കഴിഞ്ഞ 29 നാണ് ഒരാഴ്ച സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് സംബന്ധിച്ച് പൊലിസ് നടപടി ആരംഭിച്ചു. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്രകള്‍ക്ക് അനുമതി ഇല്ല. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം. അതോടൊപ്പം തന്നെയാണ് നിലവില്‍ പെര്‍മിറ്റ് ഉള്ളവരുടേത് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവും നടപ്പിലാക്കുന്നത്.

Read Also  :  പ്രതിഷേധം ശക്തമായി : മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി

അതേസമയം, ലക്ഷദ്വീപിൽ സുരക്ഷാ ഭീഷണി മുൻനിർത്തി മത്സ്യബന്ധന മേഖലയിലും ഭരണകൂടം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. മത്സ്യബന്ധന മേഖല കർശനമായ നിരീക്ഷണത്തിലാണ്. ബോട്ടു ജെട്ടികളിലും ഹാർബറുകളിലും സി.സി.ടി.വികൾ സ്ഥാപിക്കും. ലക്ഷദ്വീപ് ആസ്ഥാനമാക്കി ഭീകര സംഘടനകൾ ചുവടുറപ്പിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഭരണകൂടം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button