Latest NewsUAEIndiaSaudi ArabiaNewsInternationalGulf

തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആപ്ലിക്കേഷനുമായി സൗദി നീതിന്യായ മന്ത്രാലയം

'ലേബര്‍ കാല്‍ക്കുലേറ്റര്‍' എന്ന പേരിലാണ് പുറത്തിറക്കിയത്

ജിദ്ദ: തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടാണ് പരാതികള്‍ സമര്‍പ്പിക്കുന്നതിനും എളുപ്പത്തില്‍ തീര്‍പ്പു കൽപ്പിക്കുന്നതിനുമായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

ലേബര്‍ കോടതിയുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആപ്ലിക്കേഷൻ ‘ലേബര്‍ കാല്‍ക്കുലേറ്റര്‍’ എന്ന പേരിലാണ് പുറത്തിറക്കിയത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുന്നതിനും, തൊഴിലാളിയും സ്ഥാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളിയുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട പരാതികൾ അവ കൃത്യമാക്കുന്നതിനുമുള്ള സംവിധാനം, തൊഴിലാളിയുടെ ഓവര്‍ടൈം വേതനം നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കുന്നതിനുള്ള സംവിധാനം, വാര്‍ഷിക അവധിയും വേതനവും അനുവദിക്കുന്നത് സംബന്ധിച്ച പാരാതികള്‍ എന്നിങ്ങനെ തൊഴിൽ സംബന്ധമായ പരാതികൾ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പുതിയ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button