Latest NewsNewsIndia

വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ കുലുക്കം : നിരവധി യാത്രക്കാർക്ക് പരുക്ക്

കൊൽക്കത്ത : വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ ഉണ്ടായ കുലുക്കത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. മുംബൈ-കൊൽക്കത്ത വിസ്താര വിമാനത്തിലാണ് വൻ കുലുക്കം അനുഭവപ്പെട്ടത്. എട്ട് യാത്രക്കാർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.

Read Also : പെട്രോള്‍ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ സൗജന്യ പെട്രോൾ വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് 

ഇന്നലെ രാത്രിയോടെയാണ് സംഭവം. 113 യാത്രക്കാരുമായി പോയ മുംബൈ-കൊൽക്കത്ത വിമാനത്തിലാണ് പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെടുന്നത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി ആണ് വിമാനത്തിൽ കുലുക്കം ഉണ്ടായത്. പരുക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി വിസ്താര അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button