KeralaNattuvarthaLatest NewsNews

പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ

ജല സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് 'ക്യാച്ച് ദി റെയിൻ'

കൊച്ചി: പ്രധാനമന്ത്രിയുടെ ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ജല സംരക്ഷണത്തിനായുളള കേന്ദ്രസർക്കാർ പദ്ധതിയിൽ അണിചേരാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ആവശ്യപ്പെട്ടത്. ജല സംരക്ഷണത്തിന്റെ ആവശ്യകതയും ക്യാച്ച് ദി റെയിൻ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നതാണ് വീഡിയോ.

ജല സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് ‘ക്യാച്ച് ദി റെയിൻ’. മഴവെളളം സംഭരിക്കാൻ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതാണ് ദേശീയ ജല കമ്മിഷൻ നടപ്പിലാക്കുന്ന ഈ പദ്ധതി. സോഷ്യൽ മീഡിയയിൽ മോഹൻലാൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button