KeralaLatest NewsNews

മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു

മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന.

തിരുവനന്തപുരം: മാതൃഭൂമി ചാനലിൽ അഴിച്ചു പണി. ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു.

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് ഉണ്ണി ബാലകൃഷ്ണൻ. വ്യക്തിപരമായ കാര്യങ്ങളാണ് ഉണ്ണിയുടെ രാജിയ്ക്ക് പിന്നിൽ. മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ചകളിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്.

read also: മനുഷ്യവകാശ ലംഘനമെന്ന് പറഞ്ഞ് റഹ്മാനെ ആരും വിമര്‍ശിക്കരുത്, റഹ്മാനും സജിതയ്ക്കും ഒപ്പം ഞാനുണ്ട് : ബിന്ദു അമ്മിണി

ഉണ്ണിക്ക് പകരമായി മാതൃഭൂമി ചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button