KeralaLatest NewsNews

തങ്ങള്‍ക്ക് വേണ്ട ഉത്തരത്തിനായി മാത്രം ചോദ്യം ചോദിക്കുന്നു, ബിജെപിയെ അവഹേളിക്കുക ലക്ഷ്യം; മാതൃഭൂമിക്കെതിരെ ആര്‍.വി.ബാബു

തിരുവനന്തപുരം : മാതൃഭൂമി ചാനലിന്റെ വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം ഓക്കാനമാണുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു. ഏറ്റവും കൂടുതല്‍ സ്ത്രീ പീഢകരുള്ള പാര്‍ട്ടി ഏതെന്നോ കൊലയാളികളുള്ള പാര്‍ട്ടിയേതെന്നോ ചോദിച്ചിരുന്നെങ്കില്‍ ഉത്തരം മറ്റൊന്നാകുമായിരുന്നു . അത് ചോദിക്കാന്‍ ശരീരത്തില്‍ ഉറപ്പുള്ള എന്തെങ്കിലുമൊക്കെ വേണമെന്ന് ആദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Read Also : ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായ കാൽ കഴുകൽ വിവാദമാക്കുന്നവർക്ക് സംസ്‌കാരമില്ലെന്ന് കരുതേണ്ടിവരും; ഇ. ശ്രീധരൻ

കുറിപ്പിന്റെ പൂർണരൂപം…………………………

തങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാൻതക്ക ചോദ്യം ചോദിക്കുക , എന്നിട്ട് ആ ഉത്തരം ആഘോഷമാക്കി ഇന്ത്യ ഭരിക്കുന്ന ഒരു ദേശീയ പാർട്ടിയെ അവഹേളിക്കുക ……. കേരളത്തിൽ സർവേ നടത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന് പ്രവചിച്ച പോലെ തികച്ചും അപഹാസ്യമാണ് ഇത് . മാതൃഭൂമി ചാനലിന്റെ ഈ വൃത്തികെട്ട മാധ്യമ പ്രവർത്തനം ഓക്കാനമാണുണ്ടാക്കുന്നത് . ഏറ്റവും കൂടുതൽ സ്ത്രീ പീഢകരുള്ള പാർട്ടി ഏതെന്നോ കൊലയാളികളുള്ള പാർട്ടിയേതെന്നോ ചോദിച്ചിരുന്നെങ്കിൽ ഉത്തരം മറ്റൊന്നാകുമായിരുന്നു . അത് ചോദിക്കാൻ ശരീരത്തിൽ ഉറപ്പുള്ള എന്തെങ്കിലുമൊക്കെ വേണം.

 https://www.facebook.com/rvbabu.babu.9/posts/3791390564311926

shortlink

Related Articles

Post Your Comments

Related Articles


Back to top button