Latest NewsKeralaNews

പ്രതീക്ഷയുടെ കിരണം: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്

എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയത്

എറണാകുളം: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്. എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോൺസൻ – ഡാൽ സേവിയർ ദമ്പതികളുടെ കുഞ്ഞിനാണ് ജീവിതം തിരികെ ലഭിച്ചത്.

Read Also: അന്താരാഷ്ട്ര യോഗദിനാചരണം: തൃശൂരിൽ വിവിധ പരിപാടികൾക്ക് തുടക്കം

ഇരുപത്തിയേഴാം ആഴ്ചയിൽ 500 ഗ്രാം തൂക്കത്തോടെയാണ് കുഞ്ഞ് ജനിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ഗവ . മെഡിക്കൽ കോളജിൽ എത്തിച്ച നവജാത ശിശു ആശുപത്രി വിട്ടത് 1 .5 കിലോ തൂക്കവുമായാണ്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്. പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല.

Read Also: അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി

ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ് , എൻഐസിയു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ, മെഡിക്കൽ പി ജി വിദ്യാർത്ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും, എൻഐസിയു ഹെഡ് നേഴ്‌സ് ഫ്ളെക്സി , നേഴ്‌സുമാരായ ധന്യ , ജിബി, മിനു അനീഷ തുടങ്ങിയ നഴ്സുമാരുടെയും സംഘമാണ് കുഞ്ഞിന്റെ ചികിത്സക്ക് നേതൃത്വം നൽകിയത്. ചികിത്സ പൂർണമായും സൗജന്യമായിരുന്നു. ശ്വാസം മുട്ടലിനെ തുടർന്ന് 3 ആഴ്ച കൃത്രിമ ശ്വസന സഹായിയും 2 ആഴ്ച ഓക്‌സിജനും നൽകേണ്ടി വന്നു . വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. കുടലിനും വൃക്കയ്ക്കും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ച പേരെന്ററൽ പോഷകാഹാരമാണ് നൽകിയതെന്ന് ഡോ.സിന്ധു സ്റ്റീഫൻ പറഞ്ഞു.

Read Also: ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button