Latest NewsNewsIndia

കേന്ദ്ര സർക്കാരിന്റെ ഇ-സഞ്ജീവനി: ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്

രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ.പിയാണ് ഇ-സഞ്ജീവനി

ന്യൂഡൽഹി : രാജ്യത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്. 375-ൽ കൂടുതൽ ഓൺലൈൻ ഒ.പി.ഡികളിലൂടെ, 40,000ത്തിൽ അധികം രോഗികൾ, 1600ൽ അധികം ഡോക്ടർമാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങൾ ദിവസേന ഉപയോഗിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ.പിയാണ് ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

Read Also : ‘ഇന്ത്യ സമാധാനപരമായ രാജ്യമാണെ’ന്ന് പറഞ്ഞ കാന്തപുരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്. https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button