Latest NewsNewsIndia

അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധം, ആരോപണവുമായി എ.പി.അബുദുള്ളക്കുട്ടി : രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനം

കണ്ണൂര്‍: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന നിയമപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ രംഗത്ത് വന്ന സംവിധായിക അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധമെന്ന് ആരോപണം.
ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയാണ് അയിഷയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

Read Also :

തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് അയിഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും അയിഷ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
.സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗം നടത്തിയെന്ന പരാമര്‍ശം അയിഷ സുല്‍ത്താന നടത്തിയിരുന്നു.
പിന്നീട് വിവാദമായപ്പോള്‍ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നായിരുന്നു ഇവരുടെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button