NattuvarthaLatest NewsKeralaIndiaNews

പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താന: ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക് പോസ്റ്റ്‌

തിരുവനന്തപുരം: പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ മുപ്പത്തിയൊൻപതാം ജന്മദിനമായ ഇന്ന് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്.

Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ലക്ഷദ്വീപിൽ അടുത്തിടെയായി ഭരണകൂടത്തിനെതിരെ അരങ്ങേറിയ പ്രതിഷേധങ്ങളിൽ ചില വിവാദ പരാമർശങ്ങൾ പൃഥ്വിരാജ് നടത്തിയിരുന്നു. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളിൽ ദ്വീപ് നിവാസികൾ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിന തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോ​ഗതിയിലേക്ക് നയിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ച ഐഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബി‌ജെ‌പി പ്രസിഡണ്ടിന്റെ പരാതിയെത്തുടർന്ന് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഇപ്പോഴും വാദങ്ങളും അന്വേഷണവും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button