COVID 19Latest NewsNewsInternational

കോവിഡ് വ്യാപനം : 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ യാത്രാ വിലക്ക് ഏർപ്പെടുത്തി പാകിസ്​താന്‍

ലാഹോര്‍ : കോവിഡ്​ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അടക്കം 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ യാത്രാ നിരോധനവുമായി പാകിസ്​താന്‍. ഇന്ത്യക്ക് പുറമെ ഇറാന്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്​ , ഇറാഖ്​, മാലിദ്വീപ്​, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്​, അര്‍ജന്‍റീന, ബ്രസീല്‍, മെക്​സികോ, ദക്ഷിണാഫ്രിക്ക, ടുണിഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്​റ്റാറിക്ക, ഇക്വേഡോര്‍, നാംബിയ, പാരാഗ്വേ, പെറു, ട്രിനിനാഡ്​ ആന്‍ഡ്​ ടുബാഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു.

Read Also : കൊവിഡ് പ്രതിസന്ധിയിൽ അകപെട്ടവർക്ക് ഈടില്ലാതെ 5 ലക്ഷം രൂപവരെ വായ്പയുമായി എസ്ബിഐ : ഇപ്പോൾ അപേക്ഷിക്കാം 

പാകിസ്​താനിലെ നാഷണല്‍ കമാന്‍ഡ്​ ആന്‍ഡ്​ ഓപ്പറേഷന്‍ സെന്‍റര്‍ 26 രാജ്യങ്ങളേയും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. യാത്ര നിരോധനമുള്ള രാജ്യങ്ങളെയാണ്​ സി കാറ്റഗറിയില്‍ പാകിസ്​താന്‍ ഉള്‍പ്പെടുത്തുക. എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്​ കോവിഡ്​ പരിശോധന നടത്താതെ തന്നെ പാകിസ്​താനില്‍ പ്രവേശിക്കാം. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം . സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍​ രാജ്യത്ത്​ പ്രവേശിക്കുന്നതിന്​ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button