Latest NewsNewsIndia

വീണ്ടും നിർബന്ധിത മതപരിവർത്തനം : ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ഷഹാബാദ് : ഉത്തർപ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിർബന്ധിത മതപരിവർത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റിലായത്. മതപരിവർത്തന നിരോധന നിയമപ്രകാരം നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

Read Also : വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം : യുവാവ് വിമാനത്തിനുള്ളിൽ നിന്ന് പിടിയിൽ 

യുവതിയുടെ കുട്ടികളെയും ഇയാൾ നിർബന്ധിച്ച് മതം മാറ്റിയിരുന്നു. ചടങ്ങുകൾക്ക് ശേഷം മാനസിക സമ്മർദ്ദത്തെ തുടർന്ന് ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്.

യുവതിയുടെ ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് ഇവരെ മതം മാറ്റി മുസ്ലീം ആക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറും ഭർത്താവിന്റെ ഉറ്റ സുഹൃത്തുമായ യുവാവാണ് ഇവരെ നിർബന്ധിച്ച് ഗ്രാമത്തിന് പുറത്ത് കൊണ്ടുവന്ന് മതം മാറ്റിയതെന്ന് റാംപൂർ അസിസ്റ്റന്റ് സൂപ്രണ്ട് സൻസർ സിംഗ് അറിയിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button