Latest NewsIndiaNews

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം. കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ തള്ളി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്ത് വരികയാണ്. ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് കേന്ദ്ര നേതൃത്വം തള്ളിയത്. ഒപ്പം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

Read Also : ലോക്ക്ഡൗൺ നിയന്ത്രണം: ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുണ്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എല്‍ സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് അരുണ്‍ സിങ് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button