Latest NewsNewsFootballSports

കോപ അമേരിക്കയിൽ മെസ്സിയും സംഘവും ഇന്നിറങ്ങും

അലക്സിസ് സാഞ്ചസ് ഇന്ന് ചിലിക്കൊപ്പം ഉണ്ടാകില്ല

സാവോപോളോ: കോപ അമേരിക്കയിൽ സൂപ്പർതാരം മെസ്സിയും സംഘവും ഇന്നിറങ്ങും. കരുത്തരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ലോക കപ്പ് യോഗ്യത മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും യോഗ്യത മത്സരത്തിൽ കളിച്ച രണ്ട് മത്സരങ്ങളിലെ സമനിലകളുമായാണ് കോപ അമേരിക്കയിൽ ഇന്നിറങ്ങുന്നത്.

2019 മുതൽ പരാജയം അറിയാതെ മുന്നേറുന്ന അർജന്റീനയ്ക്ക് ഈ കോപ അമേരിക്ക ടൂർണമെന്റ് വളരെയേറെ പ്രാധാന്യമുള്ളതാണ്. 1993ന് ശേഷം കോപ അമേരിക്ക കിരീടം നേടിയിട്ടില്ലാത്ത അർജന്റീനയ്ക്ക് ഈ കിരീടം അത്യാവശ്യമാണ്. സൂപ്പർതാരം മെസ്സിക്കും രാജ്യത്തിനൊപ്പം ഒരു കിരീടം എന്ന സ്വപ്നം സാഫല്യമാകാൻ ഈ കോപ സഹായകമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read Also: കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

മെസ്സിക്കൊപ്പം അഗ്വേറോയും ലൗട്ടാരോ മാർട്ടിനെസും ആകും അർജന്റീന അറ്റാക്കിന്റെ ചുക്കാൻ പിടിക്കുക. 2015ലും, 2016ലും നേടിയ ചിലി മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. പരിക്കേറ്റ അലക്സിസ് സാഞ്ചസ് ഇന്ന് ചിലിക്കൊപ്പം ഉണ്ടാകില്ല. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 2.30നാണ് അർജന്റീന ചിലി മത്സരം. കോപയിൽ മറ്റൊരു മത്സരത്തിൽ പരാഗ്വേയും ബൊളീവയും നേർക്കുനേർ ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button