Latest NewsKeralaNews

സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗരേഖ: പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ

കോവിഡ് രോഗ ബാധയുടെ തീവ്രതയനുസരിച്ച് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗരേഖയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ. തീരുമാനം ഇന്ന് ഉണ്ടായേക്കും. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16 ന് അര്‍ദ്ധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും. എന്നാൽ കേരളത്തിലെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. കഴിഞ്ഞ 3 ദിവസത്തെ ശരാശരിയാണ് ഇത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ടി.പി.ആര്‍ 15 ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച ടി.പി.ആറില്‍ 10 ശതമാനം കുറവുണ്ടായി. കേസുകള്‍ 20 ശതമാനം കുറഞ്ഞതുമാണ് നിലവില്‍ രോഗബാധ കുറഞ്ഞിടത്ത് ഇളവുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.

Read Also: ഒറ്റ ‍ഡോസിന് 18 കോടി: 5 മാസക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി ഒരു മലയാളി കുടുംബം

അതേസമയം കോവിഡ് രോഗ ബാധയുടെ തീവ്രതയനുസരിച്ച് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 35 ശതമാനത്തില്‍ കൂടുതലുള്ള 14 തദ്ദേശസ്ഥാപനങ്ങളുണ്ട്. 28 മുതല്‍ 35 ശതമാനം വരെ ടി.പി.ആര്‍ ഉള്ള 37 സ്ഥലങ്ങളും 21 മുതല്‍ 28 വരെ പോസിറ്റിവിറ്റ നിരക്കുള്ള ഉള്ള 127 സ്ഥലങ്ങളുമുണ്ട്. ടി.പി.ആര്‍ കൂടുതലുള്ള ജില്ലകളിലെ തന്നെ ചില മേഖലകളില്‍ രോഗ വ്യാപനം കുറവാണ്. ഇതെല്ലാം പരിഗണിച്ചുള്ള സമീപനം സ്വീകരിക്കുക എന്നതായിരിക്കും സര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button