KeralaLatest NewsNews

ബിജെപി നേതാവിന്റെ ഭീഷണിയ്ക്ക് പുല്ലുവില : ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആള്‍ക്കാര്‍ വളരെക്കാലം മുമ്പു തന്നെ ഇത്തരത്തിലുള്ള ഭീഷണികള്‍ തന്റെ നേരെ ഉയര്‍ത്തിയതാണെന്നും ജയിലില്‍ കിടക്കലല്ല, അതിനുമപ്പുറമുള്ള ഭീഷണികളാണ് തനിക്കുനേരെ ഉണ്ടായതെന്നാണ് ബിജെപി നേതാവിനോട് തനിക്ക് പറയാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : കെ. സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്

‘ഈ ഭീഷണികള്‍ വന്ന സമയത്തെല്ലാം താന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല’ , മുഖ്യമന്ത്രി പ്രതികരിച്ചു. ബി.ജ.പിക്കെതിരെ അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കുമെന്നും ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button