Latest NewsNewsFootballSports

കരുത്തന്മാരുടെ പോരാട്ടത്തിൽ കരുത്ത് തെളിയിച്ച് ഫ്രാൻസ്‌

മരണ ഗ്രൂപ്പിൽ പോർച്ചുഗലിന് തകർപ്പൻ ജയം

മ്യൂണിക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസിന് ജയം. ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പട തകർത്തത്. 20-ാം മിനിറ്റിൽ ജർമ്മൻ താരം മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിനെ ജയത്തിലേക്ക് നയിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാൻസ് മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു.

പോൾ പോഗ്ബ നൽകിയ പാസ് തിയോ ഫെർണാണ്ടസ് ഗോൾ മുഖത്തേക്ക് പായിക്കുന്നതിനിടെ ഡിഫൻസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഹമ്മൽസ് സ്വന്തം വലയിലേക്ക് പന്ത് വീഴ്ത്തിയത്. പോൾ പോഗ്ബ ഫ്രാൻസിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജർമ്മനിക്കായി മുള്ളറും ഗുൺഡോങും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

അമ്മയ്ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകുമ്പോൾ അതിലെ അംഗങ്ങൾക്ക് അത് സ്വന്തം വീട് പോലെയാണ്: ബാബുരാജ്

അതേസമയം, മരണ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗലിന് തകർപ്പൻ ജയം. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ ഹംഗറിയെ പരാജയപ്പെടുത്തുകയായിരുന്നു. പോർച്ചുഗലിന് വേണ്ടി റാഫേൽ ഗുറൈറ(84) ഒരു ഗോളും, ക്രിസ്റ്റ്യാനോ റൊണാൾഡോ(87,90+2) രണ്ടു ഗോളും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button