COVID 19Latest NewsNewsIndiaMobile PhoneTechnology

വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി

ന്യൂഡൽഹി : വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ നോർഡ് CE ഇന്ത്യയിൽ വില്പനക്കെത്തി. ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, വൺപ്ലസ്.ഇൻ വെബ്‌സൈറ്റുകളിലൂടെയാണ് വില്പന ആരംഭിക്കുക. ഫോണിനായുള്ള പ്രീ-ബുക്കിങ് വൺപ്ലസ് നേരത്തെ ആരംഭിച്ചിരുന്നു.

Read Also : കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന അവകാശവാദവുമായി യുവതി രംഗത്ത് 

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്‌സിജൻ OS 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് നോർഡ് CE പ്രവർത്തിക്കുന്നത്. അഡ്രിനോ 619 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ ആണ് ഫോണിന്.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപ, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപ എന്നിങ്ങനെയാണ് നോർഡ് CEയുടെ വില. ബ്ലൂ വോയ്ഡ് (മാറ്റ്), ചാർക്കോൾ ഇങ്ക് (ഗ്ലോസി), സിൽവർ റേ നിറങ്ങളിൽ വൺപ്ലസ് നോർഡ് CE വാങ്ങാം.

ചാർജിങ് :

വാർപ്പ് ചാർജ് 30 ടി പ്ലസ് സപ്പോർട്ട് ചെയുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് നോർഡ് CEയിൽ. അര മണിക്കൂറിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 70 ശതമാനം ചാർജ് ചെയ്യും എന്നാണ് വൺപ്ലസ്സിന്റെ അവകാശവാദം.

ക്യാമറ :

ട്രിപ്പിൾ റിയർ ക്യാമറയാണ് നോർഡ് CEയിൽ ഉള്ളത്. 64 മെഗാപിക്സൽ ഓംനിവിഷൻ സെൻസർ (എഫ് / 1.79 ലെൻസ്, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ), 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (എഫ് / 2.25 അൾട്രാ), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് കാമറ സെറ്റപ്പിലുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button