KeralaLatest NewsNews

‘രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് പൊതു പ്രവര്‍ത്തനമാണ്’: താഴെത്തട്ടിലേക്ക് ഇറങ്ങണമെന്ന്‌ വി.ഡി സതീശന്‍

സങ്കടങ്ങളിലും പ്രയാസങ്ങളിലും കൂടെ നിന്ന് കൊണ്ട് ആ പ്രയാസമനുഭവിക്കുന്ന ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം.

തിരുവനന്തപുരം: താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ.പി.സി അധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ ഇന്ന് തൂവെള്ള വസ്ത്രം ധരിച്ച് ഇറങ്ങുന്നത് മാത്രമല്ലെന്നും ജനങ്ങളുടെ പ്രയാസങ്ങളില്‍ ഒപ്പം നില്‍ക്കുന്നതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ട പാർട്ടിയാണെന്ന തെറ്റിദ്ധാരണ മാറാന്‍ വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

‘മുതിര്‍ന്ന ആളുകള്‍ മുതല്‍ പാര്‍ട്ടിയിലേക്ക് കടന്നു വരുന്ന എല്ലാ തലമുറയിലും പെട്ട ആളുകള്‍ക്ക് ഇതൊരു വലിയ പ്രസ്ഥാനത്തിന്റെ കൊടിക്കീഴിലാണ് നില്‍ക്കുന്നതെന്ന അഭിമാനം ബോധം നമുക്ക് വളര്‍ത്താന്‍ പറ്റണം. നമുക്ക് സംഘടന എല്ലാ അര്‍ത്ഥത്തിലും ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ടമല്ല കോണ്‍ഗ്രസ്. തെറ്റായ നിര്‍വചിക്കപ്പെട്ടതാണ്. ഈ നിര്‍വചനത്തെ തിരുത്തി എഴുതണം. ഇതൊരു ആള്‍ക്കൂട്ടമല്ല.

തൂവെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി തിരിച്ചു കയറുമ്പോഴും ഉടവ് തട്ടാതെയിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമല്ല നമുക്ക് വേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇന്ന് പുതിയ മാനങ്ങളുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് പൊതു പ്രവര്‍ത്തനമാണ്. അത് സാമൂഹ്യ സേവനമാണ്. ജീവ കാരുണ്യ പ്രവര്‍ത്തനമാണ്. സങ്കടങ്ങളിലും പ്രയാസങ്ങളിലും കൂടെ നിന്ന് കൊണ്ട് ആ പ്രയാസമനുഭവിക്കുന്ന ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. നമ്മള്‍ ഓരോ വീടുകളിലും വോട്ട് ചോദിച്ചു ചെല്ലുന്നത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരാണ്. അവിടെയുള്ള വീടുകളുമായി ബന്ധമുള്ളയാളാണ്.

Read Also:  മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയല്ലോ : വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണെന്ന് എൻ.എസ്എ.സ്

അവരുടെ റേഷന്‍ കാര്‍ഡിനു വേണ്ടി, അവരുടെ പൊലീസ് കേസിനു വേണ്ടി, അവരുടെ ആശുപത്രി കേസിനു വേണ്ടി, അവര്‍ക്കൊരു വിഷമമമുണ്ടായാൽ ഓടി വീട്ടിലെത്തി സഹായിക്കുന്നൊരു പ്രവര്‍ത്തകന്‍ ചെല്ലുമ്പോഴാണ് അവരാദരവോടെ വാതില്‍ തുറന്ന് സ്വീകരിക്കുന്നത്. അവന്റെ മുഖത്തു കൂടിയാണ് അവര്‍ കോണ്‍ഗ്രസിനെ നോക്കിക്കാണുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button