Latest NewsNewsFootballSports

മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്ന് സുവാരസ്‌

കോപ അമേരിക്കയിൽ ഇന്ന് ബ്രസീൽ പെറുവിനെ നേരിടും

ബ്രസീലിയ: കോപ അമേരിക്കയിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് മുന്നറിയിപ്പുമായി ഉറുഗ്വേൻ സൂപ്പർതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസ്. കോപ അമേരിക്കയിൽ അർജന്റീനയുടെ അടുത്ത മത്സരം ശക്തരായ ഉറുഗ്വേയ്ക്കെതിരെയാണ്. സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

19നാണ് അർജന്റീനയും ഉറുഗ്വേയും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ബാഴ്‌സലോണയിൽ മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്നാണ് സുവാരസിന്റെ മുന്നറിയിപ്പ്. ‘കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ അടുത്ത സുഹൃത്താണ്, കളത്തിലിറങ്ങിയാൽ പക്ഷെ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം’. സുവാരസ് പറഞ്ഞു.

Read Also:- പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്: ഹംഗാമ 2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

കോപ അമേരിക്കയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആതിഥേരായ ബ്രസീൽ പെറുവിനെ നേരിടും. ആദ്യ മത്സരത്തിൽ വെനസ്വേലയെ തകർത്തുകൊണ്ട് തുടങ്ങിയ ബ്രസീൽ തന്നെയാണ് ഇന്നും ഫേവറിറ്റുകൾ. 2019ലെ കോപ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ബ്രസീലും പെറുവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button