Latest NewsIndia

പ്രതിദിന രോഗനിരക്കില്‍ രാജ്യ ശരാശരിയേക്കാള്‍ കേരളം ഏറെ മുന്നിൽ: നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ ആശങ്കയിൽ ജനങ്ങൾ

രാജ്യ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തിരുവനന്തപുരം: രാജ്യത്തു കോവിഡ് നിരക്ക് കുറഞ്ഞിട്ടും കേരളത്തിൽ ഇന്നലെ 12469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെ ഇനിയുള്ള ദിവസങ്ങളിലെ കണക്കും നിർണായകമാണ്. ഇളവുകള്‍ നിലവില്‍ വന്നതോടെ പരിശോധന കുറഞ്ഞു. ശനിയും ഞായറും മാത്രം അടച്ചിട്ടുള്ള പരീക്ഷണം വിജയിച്ചില്ലെങ്കില്‍ കേരളത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വരും.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവര്‍ത്തിക്കും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം രാജ്യത്ത് രോഗവ്യാപനം കുറയുകയാണ്. 62,409 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എഴുപത്തിനാലായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 4.96 ലക്ഷം പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button