Latest NewsKeralaIndia

ജനസംഖ്യയിൽ കുറവായിട്ടും കേരളത്തിൽ കോവിഡ് ദിനം പ്രതി കുതിച്ചുയരുന്നു: അരലക്ഷം കവിഞ്ഞ് മരണനിരക്ക്

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ മാത്രം കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞത്. 20 വയസ് മുതല്‍ 40 വയസ് വരെയുള്ളവരിലാണ് രോഗബാധ കൂടുതല്‍.

അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമാണ് എന്നും മന്ത്രി അറിയിച്ചു. എന്നാൽ ഇതെല്ലം പ്രസ്താവനയിൽ മാത്രമാണ് ഒതുങ്ങുന്നത് എന്നതാണ് യാഥാർഥ്യം. സിപിഎം എടപ്പാൾ പാലം ഉദ്‌ഘാടനം ചെയ്തപ്പോൾ ഉണ്ടായിരുന്നത് വൻ ജനക്കൂട്ടം ആയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചു.

ഇന്നലെ നടന്ന പ്രകടനങ്ങളും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 44,441 കൊവിഡ് കേസുകളില്‍, 5.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി. അതേസമയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വളരെയേറെ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ കോവിഡ് നിരക്ക് കൂടുതൽ ആണ്. മഹാരാഷ്ട്രയും ഡെൽഹിയുമാണ് ഉയർന്ന കോവിഡ് നിരക്കുള്ള മറ്റു സംസ്ഥാനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button