Latest NewsIndia

ക്രിസ്ത്യാനിയായി നടിച്ച് വിവാഹം കഴിച്ചു മതം മാറ്റാൻ ശ്രമം :ഗുജറാത്തിൽ ആദ്യത്തെ മതപരിവർത്തന നിരോധന കേസ്

ഖുറേഷി എന്ന ആൾ ഒരു ക്രിസ്ത്യാനിയാണെന്ന ധാരണയിലായിരുന്ന യുവതി ഒരു വർഷം മുമ്പ് ഇയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്.

അഹമ്മദാബാദ്: പുതിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം ഗുജറാത്ത് പോലീസ് സംസ്ഥാനത്ത് ആദ്യത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സൽമാൻ ഖുറേഷി എന്ന യുവാവുൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തു. വിവാഹത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെ കർശന ശിക്ഷാനടപടിയാണ് ഈ നിയമം നൽകുന്നത്.

പ്രതി യുവതി അറിയാതെ തന്നെ അവരുടെ സ്വകാര്യ ചിത്രങ്ങളിൽ എടുത്തതായും തുടർന്ന് ആ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് നിക്കാഹ് ചടങ്ങായി വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതായും യുവതി ആരോപിക്കുന്നു. ഖുറേഷി എന്ന ആൾ ഒരു ക്രിസ്ത്യാനിയാണെന്ന ധാരണയിലായിരുന്ന യുവതി ഒരു വർഷം മുമ്പ് ഇയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. എന്നാൽ ക്രിസ്ത്യൻ വിവാഹത്തിന് പകരം ഇയാൾ ഒരു നിക്കാഹ് ചടങ്ങ് സംഘടിപ്പിച്ചപ്പോൾ ആണ് യുവതി ഇയാളുടെ മത വിശ്വാസത്തെക്കുറിച്ച് അറിഞ്ഞതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിവാഹ ശേഷം ഖുറേഷി ആദ്യം യുവതിയുടെ പേര് മാറ്റുകയും പിന്നീട് മതപരിവർത്തനം നടത്താൻ നിർബന്ധിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ജാതീയ ചൂഷണത്തിലൂടെ ഇരയെ നിരന്തരം ഇയാൾ അധിക്ഷേപിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സമീർ ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മാതാപിതാക്കൾ, സഹോദരി, അമ്മാവൻ എന്നിവരുൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇവർ പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമത്തിനു സഹായിച്ചവർ ആണെന്നാണ് പോലീസ് പറയുന്നത്. വിവാഹത്തിലൂടെ നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്ന ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button