COVID 19KeralaLatest NewsNews

കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്ത് അനധികൃതമായി അവധിയെടുത്ത 28 ഡോക്ടർമാരെ പിരിച്ചു വിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ്. ഇവർക്ക് പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സർക്കാർ നടപടി.

Also Read:‘ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത് കര്‍ഷകരല്ല’: ടിക്രിയില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പറയാനുള്ളത്

സംസ്ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്.
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ലോക് ഡൗണും അനുബന്ധ നിബന്ധനകളും ആരോഗ്യപ്രവർത്തകരുമെല്ലാം ഈ ആശ്വാസവാർത്തയുടെ കാരണക്കാരാണ്. മൂന്നാം തരംഗം മുൻപിലുള്ളത് കൊണ്ട് തന്നെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button