KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: മൂന്നര കിലോ മയക്കുമരുന്നുമായി സിംബാബ്‌വേ സ്വദേശിനി പിടിയിൽ

കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. മൂന്നര കിലോ മയക്കു മരുന്നുമായി സിംബാബ്‌വേ സ്വദേശിനി പിടിയിലായി. ഷാരോൺ ചിക്വാസ എന്ന യുവതിയാണ് പിടിയിലായത്.

Read Also: ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം: 14 നേതാക്കള്‍ക്ക് ക്ഷണം

ഖത്തർ എയർവെയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരിയാണ് ഇവർ. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് യുവതിയുടെ പക്കൽ നിന്നും മയക്കു മരുന്ന് പിടിച്ചെടുത്തത്. സെൻട്രൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി യുവതിയെ ചോദ്യം ചെയ്യുകയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

Read Also: ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button