KeralaLatest NewsNewsIndia

‘ദാഹജലം’ തേടിയുള്ള ക്യു, അമേരിക്കക്ക് എതിരെ പോലും പ്രമേയം പാസാക്കുന്ന നിയമസഭ എവിടെ?: പരിഹസിച്ച് ജിതിൻ കെ ജേക്കബ്

വെള്ളിയാഴ്ച്ച കേരളത്തിലെ ആൾകൂട്ടം ആരും കാര്യമാക്കുന്നില്ല, ബീവറേജിന്റെ മുന്നിലെ ക്യുവും അങ്ങനെ തന്നെ: ജിതിന്റെ കുറിപ്പ്

ആലപ്പുഴ: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മദ്യവിൽപനശാലകൾ തുറന്നപ്പോൾ കേരളം കണ്ടത് വൻ ജനത്തിരക്കാണ്. കോടികളുടെ മദ്യമാണ് മലയാളികൾ കഴിഞ്ഞ ദിവസങ്ങളിൽ കുടിച്ച് തീർത്തത്. ഖജനാവിന് ഇവർ നൽകുന്ന വരുമാനം ആണ് സർക്കാരിനെ തന്നെ പിടിച്ചു നിർത്തുന്നതെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്.

ബീവറേജിന്റെ ചുറ്റുപാടും മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജിതിൻ വ്യക്തമാക്കുന്നു. ഇത്രയും ടെക്നോളജി ഉള്ള ഈ കാലഘട്ടത്തിലും നമ്മൾ ഈ ‘അവശ്യ സേവനത്തിനായി’ കിലോമീറ്ററുകൾ ക്യു നിൽക്കേണ്ടി വരുന്നു എന്നതൊക്കെ തീർത്തും അപരിഷകൃതമാണെന്ന് പരിഹസിക്കുകയാണ് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ. ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘ദാഹജലം’ തേടിയുള്ള ബീവറേജിന്റെ മുന്നിലെ കിലോമീറ്ററുകൾ നീളുന്ന ക്യൂവിനെ കുറിച്ചുള്ള ട്രോളുകളും, വിമർശനങ്ങളും ആണ് എല്ലായിടത്തും. പക്ഷെ ഒന്നോർക്കണം ഖജനാവിന് ഇവർ നൽകുന്ന വരുമാനം ആണ് സർക്കാരിനെ തന്നെ പിടിച്ചു നിർത്തുന്നത്. അപ്പോൾ സർക്കാർ ചെയ്യേണ്ടതോ, അവർക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുക എന്നതാണ്. വാരാന്ത്യ കർഫ്യു ഏർപ്പെടുത്തുമ്പോൾ വെള്ളിയാഴ്ച്ച കേരളത്തിലെ പൊതുസ്ഥലങ്ങളിലെ ആൾ കൂട്ടം ആരും കാര്യമാക്കുന്നില്ല എന്നത് അത്ഭുദമാണ്. അതുപോലെ തന്നെയാണ് ബീവറേജിന്റെ മുന്നിലെ ക്യുവും. വൃത്തിഹീനമായ അന്തരീക്ഷമാണ് മിക്ക ബീവറേജ്കൾക്കും മുന്നിലും. പാർക്കിംഗ് സൗകര്യമോ ഒന്നുമില്ല. ചെറിയ ഇടനാഴിയിലൂടെ ക്യു നിൽക്കുമ്പോൾ ഒരിക്കലും സാമൂഹിക അകലമൊന്നും പാലിക്കാനും കഴിയില്ല. തുറന്ന് പറഞ്ഞാൽ കൊറോണയുടെ സൂപ്പർ സ്പ്രെഡ് ആണ് ഇതുവഴി നടക്കുന്നത്.

Also Read:സുധാകരൻ്റേത് മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനുള്ള ശ്രമം: പരിഹസിച്ച് എം.എം മണി

ഇത്രയും ടെക്നോളജി ഉള്ള ഈ കാലഘട്ടത്തിലും നമ്മൾ ഈ ‘അവശ്യ സേവനത്തിനായി’ കിലോമീറ്ററുകൾ ക്യു നിൽക്കേണ്ടി വരുന്നു എന്നതൊക്കെ തീർത്തും അപരിഷകൃതമാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ് കേരളത്തിൽ. മദ്യം ഓൺലൈൻ ആയി ബുക്ക്‌ ചെയ്ത് ഡോർ ഡെലിവറി ഏർപ്പെടുത്തിയാൽ നിരവധി നേട്ടങ്ങൾ ഉണ്ട്. ഒന്നാമതായി കുറെ ആളുകൾക്ക് ജോലി ലഭിക്കും. ബീവറേജിൽ പോയി ക്യു നിൽക്കുന്ന ആളുകൾക്ക് ആ സമയം വേറെ പ്രോഡക്റ്റീവ് ആയ കാര്യങ്ങൾക്ക് വിനിയോഗിക്കാം. കോവിഡ് പോലുള്ള മഹാമാരിയിൽ ഇതുപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കാൻ കഴിയും. ഇനിയിപ്പോൾ കോവിഡ് കഴിഞ്ഞാലും ഓൺലൈൻ സേവനം ആയിരിക്കും എല്ലാവർക്കും സൗകര്യപ്രദം. ആധാറുമായി ലിങ്ക് ചെയ്താൽ ദുരുപയോഗവും തടയാം. ഓൺലൈൻ സേവനങ്ങൾക്ക് 100 രൂപ ഫീസ് ഏർപ്പെടുത്തിയാൽ പോലും ആർക്കും എതിർപ്പുണ്ടാകില്ല.

അതുപോലെ മാളുകൾ, സൂപ്പർ മാർക്കറ്റുകൾ ഇവിടങ്ങളിൽ എല്ലാം ക്വാളിറ്റി ഉള്ള മദ്യം ലഭ്യമാക്കണം. നമ്മൾ എത്രത്തോളം ലഭ്യത കുറയ്ക്കാൻ നോക്കുന്നോ അത് ഗുണം ചെയ്യുക ലഹരിമരുന്ന് മാഫിയക്ക് ആയിരിക്കും. സിന്ധു നദീതട കാലം മുതലേ മനുഷ്യൻ കള്ള് കുടിക്കാൻ തുടങ്ങിയതാണ്. അതൊന്നും നിർത്താൻ കഴിയില്ല. ക്വാളിറ്റി ഉള്ള മദ്യം ജനങ്ങളെ സമ്പത്തീകമായി ചൂഷണം ചെയ്യാതെ ലഭ്യമാക്കാൻ സർക്കാരുകൾക്കും ഉത്തരവാദിത്തം ഉണ്ട്. അമേരിക്കക്ക് എതിരെ പോലും പ്രമേയം പാസ്സാക്കുന്ന നിയമസഭയ്ക്ക് ഖജനാവിന്റെ നട്ടെല്ലായ മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ നിയമ നിർമാണം നടത്താൻ പറ്റുന്നില്ല എന്നതൊക്കെ വെറും തമാശ മാത്രമാണ്. എന്തായാലും മദ്യത്തിൽ നിന്നുള്ള വരുമാനം മുഴുവൻ സർക്കാരിനാണ്. അപ്പോൾ പിന്നെ ഈ അപരിഷകൃത സംവിധാനം മാറ്റാൻ സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. ഒന്നുമില്ലെങ്കിലും വിലയുടെ ഏതാണ്ട് 247% നികുതി നൽകുന്നതല്ലേ.. നിയമപ്രകാരമുള്ള മുന്നറിയിപ്പ്:- ഈ പോസ്റ്റ്‌ മദ്യ ഉപയോഗത്തിനുള്ള പ്രോത്സാഹനവും, പരസ്യവുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button