KeralaLatest NewsNewsCrime

മനു കാണാതെ ജോമോൾ വാക്കത്തി കൈയ്യിൽ കരുതിയിരുന്നു: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ യുവതി അറസ്റ്റിൽ

ഇടുക്കി: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിമാറ്റിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഇടുക്കി പാട്ടശ്ശേരി സ്വദേശിനിയായ ജോമോളാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു യുവതി.

വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ജോമോളും അയൽവാസിയായ മനുവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ കൈയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് യുവതി മനുവിന്റെ കൈയ്യിൽ ആഞ്ഞുവെട്ടുകയായിരുന്നു. യുവാവിന്റെ കൈപ്പത്തി പൂർണമായും അറ്റ് പോയി. മനുവിനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read:വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ പറഞ്ഞിട്ടില്ല: വിവേക് ഗോപനെ കുറിച്ച് ഭാര്യ സുമി

കുറച്ച് ദിവസങ്ങളായി ജോമോളും മനുവും തമ്മിൽ വാക്കേറ്റം നടക്കുന്നത് സ്ഥിരമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വഴക്കിനു മുൻപ് തന്നെ ജോമോൾ വാക്കത്തിയെടുത്ത് കൈയ്യിൽ കരുതിയിരുന്നു. മനുവുമായി വാക്കേറ്റം ഉണ്ടാകുന്ന സമയത്ത് ജോമോൾ വാക്കത്തി തന്റെ പുറകിൽ മറച്ച് പിടിക്കുകയായിരുന്നു. മനുവിന്റെ കൈവെട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കേസെടുത്തത്. ഇതോടെ, യുവതി ഒളിവിൽ പോവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button