Latest NewsKeralaNews

സ്ത്രീധന പീഡന മരണങ്ങള്‍: വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങള്‍ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അപരാജിത വെബ്‌സൈറ്റ് വഴി പരാതി നല്‍കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ‘മകന്‍ ആഗ്രഹിച്ച കാർ നൽകിയില്ല, നല്കാമെന്നേറ്റ മുഴുവൻ സ്വർണ്ണവും നൽകിയില്ല’: ആരോപണവുമായി കിരണിന്റെ അച്ഛൻ

സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയച്ചും പരാതികള്‍ അറിയിക്കാം.

സ്ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. നാളെ മുതല്‍ 9497999955 എന്ന നമ്പറില്‍ പരാതികള്‍ അറിയാക്കാം. ഏത് പ്രായത്തിലുള്ള വനിതകളായാലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button