Latest NewsNewsKuwaitGulfCrime

കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000ൽ അധികം ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍ ശേഖരിച്ച പണവും പോലീസ് പിടിച്ചെടുത്തു.

രണ്ടുപേര്‍ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ വിവരം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അനുമതി നേടി. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 21,000 ലിറിക ഗുളികകളും 2,340 കുവൈത്ത് ദിനാറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button