KeralaLatest News

ഞായറാഴ്ചരാത്രി വീട്ടിൽ പോകണമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി, താൻ മർദ്ദിച്ചില്ല, നേരംപുലരട്ടെ എന്ന് പറഞ്ഞു: കിരണിന്റെ മൊഴി

ഈ ഫോണില്‍ നിന്നാണ് തന്നെ ഭര്‍ത്താവ് അടിച്ചു പതം വരുത്തിയ ഫോട്ടോയും മറ്റ് സന്ദേശങ്ങളും വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തത്.

കൊല്ലം : തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി ഭർത്താവ് കിരൺകുമാർ പൊലീസിനു മൊഴി നൽകി. ഇതിന്റെ പേരിൽ പലതവണ തർക്കമുണ്ടായെന്നും വിസ്മയയെ മുൻപു മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോടു സമ്മതിച്ചു. എന്നാൽ മരിക്കുന്നതിന്റെ തലേന്നു മർദിച്ചിട്ടില്ല എന്നാണ് ഇയാൾ പറയുന്നത്. ഞായറാഴ്ച രാത്രി വഴക്കുണ്ടായി.

വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോൾ നേരം പുലരട്ടെയെന്നു താൻ പറഞ്ഞതായാണ് കിരൺ മൊഴി കൊടുത്തത്. തുടര്‍ന്നാണ് വിസ്മയയുടെ മരണമെന്നും കിരണ്‍ മൊഴി നല്‍കി. എന്നാൽ കിരണിന്റെ മാതാപിതാക്കളുടെ മൊഴി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. രാത്രി എട്ടു മണിക്ക് രണ്ടു പേരും ചെടിക്ക് വെള്ളമൊഴിക്കുന്നതും കണ്ടു എന്നും . അടി നടന്നുവെന്നത് ഇവരും കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാല്‍ അന്ന് അര്‍ദ്ധ രാത്രി രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടു.

read also: കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ, തുടയിൽ രക്തം, വിസ്മയ തൂങ്ങി മരിച്ചുവെന്നത് ഭർത്താവ് പറഞ്ഞ തെളിവ് മാത്രം

ചെന്നു നോക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്ന് പറഞ്ഞു കരയുന്ന മരുമകളെ കണ്ടു. ഇതു കണ്ട് താഴത്തെ മുറിയില്‍ ചെന്നു കിടക്കാന്‍ മരുമകളെ ഉപദേശിച്ച്‌ അവര്‍ മടങ്ങി. പിന്നീട് വീണ്ടും ബഹളം. വന്നപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന മരുമകളെ പിടിച്ച്‌ കരയുന്ന മകനേയും ആണ്‌ കണ്ടത് എന്നാണ് ഇവരുടെ മൊഴി.

ഈ ഫോണില്‍ നിന്നാണ് തന്നെ ഭര്‍ത്താവ് അടിച്ചു പതം വരുത്തിയ ഫോട്ടോയും മറ്റ് സന്ദേശങ്ങളും വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തത്. അത് കണ്ടുപിടിക്കപ്പെട്ടപ്പോളാവാം കിരൺ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button