Latest NewsNewsIndia

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി: തീരുമാനം കശ്മീരിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ

മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Read Also: കുടുംബപ്രശ്‌നങ്ങൾ, പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ: മൊബൈല്‍ ടവറില്‍ ജീവനൊടുക്കി യുവാവ്

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാരാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Read Also: ‘കോട്ട് ബൂട്ട് സർക്കാർ, മലപ്പുറം കത്തി അമ്പും വില്ലും.. ഒരെണ്ണം ഇപ്പോൾ മിണ്ടുന്നില്ല’:രൂക്ഷ വിമർശനവുമായി ബി…

shortlink

Related Articles

Post Your Comments

Related Articles


Back to top button