KeralaLatest NewsNewsIndia

സിപിഎം കൊലപാതക രാഷ്ട്രീയത്തിലേക്ക് മാറിയതിന്റെ മുഖ്യകാരണം, ഇന്ദിരയുടെ ക്രൂരതയ്ക്കൊപ്പം ഇടത് വഞ്ചനയും: സന്ദീപ് വാചസ്പതി

ആലപ്പുഴ: അടിയന്തിരാവസ്ഥ കാലത്തെ സി പി എമ്മിന്റെ വഞ്ചനകൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തെ സിപിഎം ഗൗരവത്തോടെ കണ്ടിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് സമരഭടൻമാരോട് പിൽക്കാല ഇടത് ഭരണകൂടങ്ങൾ പുലർത്തിയ മനോഭാവമെന്ന് സന്ദീപ് കുറിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപിന്റെ വിശദീകരണം.

‘രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും പുന:സ്ഥാപിക്കാനായി പോരാടിയ ധീര വിപ്ലവകാരികളെ സ്വാതന്ത്ര്യ സമര സേനാനികളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. പതിനൊന്ന് സംസ്ഥാനങ്ങൾ ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇത് നടപ്പായിട്ടില്ല. അടിയന്തിരാവസ്ഥയിൽ സിപിഎം സ്വീകരിച്ച ഇരട്ടത്താപ്പ് മൂലം നിരവധി സാധാരണക്കാരായ പ്രവർത്തകർ കൊഴിഞ്ഞു പോയി. ഇതിനെ തടയിടാൻ സിപിഎം കൊലപാതക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതും അടിയന്തിരാവസ്ഥയുടെ ബാക്കി പത്രമാണ്.’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

അടിയന്തിരാവസ്ഥയിലെ ഇന്ദിരയുടെ ക്രൂരതയ്ക്കൊപ്പം ഇടത് വഞ്ചനയും അറിയാതെ പോകരുത്. അടിയന്തിരാവസ്ഥ കാലത്ത് കേരളത്തിൽ 10 പ്രതിപക്ഷ എം.എൽ.എമാരാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. എന്നാൽ നിയമസഭയിൽ ഈ ഗൗരവത്തിലുള്ള ഒരു ചർച്ചയും നടത്താൻ പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന് സാധിച്ചില്ല. അടിയന്തരാവസ്ഥകാലം മുഴുവൻ‍ സഭയുടെ കാര്യങ്ങള്‍ തടസ്സമില്ലാതെ മുറപോലെ നടന്നു. വഴിപാട് പോലൊരു പ്രതിഷേധം നടത്താനേ സിപിഎമ്മിന് സാധിച്ചുള്ളൂ. വിവിധ ഘട്ടങ്ങളിലായി എഴുപതു ദിവസത്തോളം ഇക്കാലയളവിൽ സഭ ചേർ‍ന്നത്. ഇതിൽ ആകെ മൂന്ന് ദിവസം മാത്രമാണ് അടിയന്തിരാവസ്ഥയെപ്പറ്റി ഗൗരവമുള്ള ചർ‍ച്ചകൾ‍ നടന്നിട്ടുള്ളത്. തടവുകാരുടെ എണ്ണം, പോലീസുകാരുടെ മർദ്ദനം തുടങ്ങിയവയെപ്പറ്റിയുള്ള പരാമർ‍ശങ്ങൾ മാത്രമാണ് ബാക്കിയുള്ള ദിവസങ്ങളിൽ‍ ഉണ്ടായത്. പ്രതിപക്ഷ നേതാവായ ഇ.എം.എസ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഗൗരവത്തോടെ സംസാരിച്ചത് മൂന്ന് ദിവസം മാത്രം. കാര്യമായ ഒരു പ്രതിഷേധവും സഭയിൽ ഉണ്ടായില്ല എന്നർത്ഥം. ഒരിക്കൽ‍ ഗവർണറുടെ പ്രസംഗം ബഹിഷ്‌കരിച്ചു. മറ്റൊരിക്കൽ‍ മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. എന്നാൽ അടിയന്തരാവസ്ഥയ്ക്കെതിരെ ഒരു മുദ്രാവാക്യവും മുഴങ്ങിയില്ല.

Also Read:കേരളത്തിന് ഒരു വനിതാ ഡിജിപിയോ? ജിഷ മുതൽ ദിലീപ് കേസ് വരെ അന്വേഷിച്ച സന്ധ്യ പൊലീസ് മേധാവിയായേക്കും

ഇതായിരുന്നു അടിയന്തിരാവസ്ഥയ്ക്കെതിരായി സിപിഎം നടത്തിയെന്ന് പറയപ്പെടുന്ന സമരത്തിന്‍റെ പിന്നാമ്പുറം. എന്നാൽ അടിയന്തിരാവസ്ഥ പിൻവലിക്കുമെന്ന ഘട്ടമായപ്പോഴേക്കും പൗരാവകാശ സമിതിയുടെ പേരിൽ സെമിനാറുകളും പ്രസംഗങ്ങളുമൊക്കെയായി ഇ.എം.എസ് അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. അതിന് സർക്കാർ അനുമതി നൽകുകയും ചെയ്തു. അതേസമയം ജനസംഘത്തിന്‍റെ പരിപാടികളിൽ മൈക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം ഉണ്ടായിരുന്നില്ല എന്നു കൂടി ഓർക്കണം. മാത്രമല്ല പരിപാടിയിൽ പങ്കെടുത്തവരെ ഫാസിസ്റ്റ് എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം പതിവ് പോലെ താത്വികാചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് പാർട്ടി നിലപാടിനെപ്പറ്റി പശ്ചാത്തപിച്ചു. ചിന്തയിലെ ഒരു ലേഖനത്തിൽ‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ സജീവമായി സിപിഎം പങ്കെടുക്കേണ്ടതായിരുന്നു എന്ന് രേഖപ്പെടുത്തിയതായി “കമ്യൂണിസ്റ്റു പാർ‍ട്ടിയുടെ ലഘുചരിത്രം” എന്ന പുസ്തകത്തിൽ എൻ‍.ഇ.ബലറാമും രേഖപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തെ സിപിഎം ഗൗരവത്തോടെ കണ്ടിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് സമരഭടൻമാരോട് പിൽക്കാല ഇടത് ഭരണകൂടങ്ങൾ പുലർത്തിയ മനോഭാവം. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രക്ഷോഭത്തിൽ സിപിഎമ്മിന് വലിയ പങ്കില്ലെന്ന് അവർ തന്നെ സമ്മതിക്കുകയാണ്. രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും പുന:സ്ഥാപിക്കാനായി പോരാടിയ ധീര വിപ്ലവകാരികളെ സ്വാതന്ത്ര്യ സമര സേനാനികളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. പതിനൊന്ന് സംസ്ഥാനങ്ങൾ ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇത് നടപ്പായിട്ടില്ല. അകാലിദൾ-ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന പഞ്ചാബിലും, ബിജെപി അധികാരത്തിൽ വന്ന മദ്ധ്യപ്രദേശിലും ഗുജറാത്തിലും ജെ.പിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥാവിരുദ്ധ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റ് വിഭാഗക്കാർ അധികാരത്തിൽ വന്ന ബീഹാറിലും യു. പി. യിലുമെല്ലാം അടിയന്തരാവസ്ഥാ തടവുകാരെ അംഗീകരിച്ച്, പെൻഷൻ നൽകുന്നുണ്ട്.

Also Read:‘വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് ഉയർത്തി കെട്ടഴിച്ച് കിടത്തി’: കിരണിന്റെ മൊഴിയിൽ വിശ്വസിക്കാതെ പോലീസ്

അടിയന്തരാവസ്ഥയ്ക്ക് ശേഷം മൂന്ന് ഇടത് പക്ഷ സർക്കാരുകൾ കേരളത്തിൽ അധികാരത്തിലെത്തിയെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. അടിയന്തിരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിലെ മുന്നണി പോരാളികൾ സിപിഎം പ്രവർത്തകരാണെങ്കിൽ എന്തുകൊണ്ടാണ് അവരെ ആദരിച്ച് പെൻഷൻ നൽകാൻ ഇടത് സർക്കാരുകൾ തയ്യാറാകാതിരുന്നത്?. അതിന് ഒരു കാരണം മാത്രമേ ഉള്ളൂ. ഇവരെ അംഗീകരിക്കുകയോ പെൻഷൻ നൽകുകയോ ചെയ്താൽ അത് പഴയ ജനസംഘ- ആർ.എസ്.എസ് പ്രവർത്തകർക്ക് വലിയ സഹായകമാകുമെന്ന ഒറ്റ ചിന്ത. ഇത് മാത്രമാണ് ഇടത് സർക്കാരുകളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്. അടിയന്തിരാവസ്ഥയിൽ സിപിഎം സ്വീകരിച്ച ഇരട്ടത്താപ്പ് മൂലം നിരവധി സാധാരണക്കാരായ പ്രവർത്തകർ കൊഴിഞ്ഞു പോയി. ഇതിനെ തടയിടാൻ സിപിഎം കൊലപാതക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതും അടിയന്തിരാവസ്ഥയുടെ ബാക്കി പത്രമാണ്. (ഇക്കാലത്ത് ദേശാഭിനമാനി സ്വീകരിച്ച നിലപാട് അടക്കമുള്ള കൂടുതൽ വായനയ്ക്ക്. വേദാ ബുക്സ് പ്രസിദ്ധീകരിച്ച വഞ്ചനയുടെ നൂറു വർഷങ്ങൾ- താഷ്കന്‍റ് മുതൽ ശബരിമല വരെ പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button