KeralaLatest NewsNews

ഭാഗ്യലക്ഷ്മിയോ ന്യൂജന്‍ നടിമാരോ വനിതാ കമ്മീഷന്‍ അധ്യക്ഷയാകട്ടെ , അവരാകുമ്പോള്‍ പെട്ടെന്ന് വര്‍ക്കൗട്ട് ആകും

എം.സി ജോസഫൈന്‍ രാജി വെച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഇനി ഭാഗ്യലക്ഷ്മിയോ ശ്രീമതി ടീച്ചറോ ന്യൂജന്‍ നടിമാരോ വനിതാ കമ്മീഷന്‍ അധ്യക്ഷയാകട്ടെ , അവരാകുമ്പോള്‍ എല്ലാം പെട്ടെന്ന് വര്‍ക്കൗട്ട് ആകുമെന്ന് സന്തോഷ് പണ്ഡിറ്റ്. സംസ്ഥാന വനിതാ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് എം.സി ജോസഫൈന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയത്. ‘ എം.സി ജോസഫൈന്‍ ജി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാജിവെച്ചു എന്ന് അറിഞ്ഞു. തെറ്റു കണ്ടാല്‍ ഉടനെ അത് മനസ്സിലാക്കി നടപടി എടുക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രീതി നന്നായി. ഈ വനിതാ കമ്മീഷന്‍ അടക്കം ജനങ്ങള്‍ക്ക് വലിയ ഗുണം ഇല്ലാത്ത നിരവധി കമ്മീഷനുകള്‍ ഒക്കെ പിരിച്ചു വിടുകയോ അല്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ സബ്‌സിഡിയറി ആക്കി മാറ്റുകയോ ചെയ്യുന്നതാണ് നല്ലത് എന്നാണു അഭിപ്രായമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. എത്രയോ ലക്ഷങ്ങളാണ് വലിയ പ്രയോജനം ഇല്ലാത്ത ഇത്തരം കമ്മീഷന്‍ കാരണം സംസ്ഥാനത്തിന് നഷ്ടം .

Read Also : രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം കൊലപ്പെടുത്തി ആദ്യ ഭാര്യ

‘സ്ത്രീകളുടെ അടക്കം വിഷയം നോക്കുവാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉള്ളത്. (സ്ത്രീകളും മനുഷ്യരില്‍ പെടുമല്ലോ..) അതല്ല ഇനിയും തുടരുന്നു എങ്കില്‍ ഒന്നുകില്‍ ഇതിന്റെ തലപ്പത്തു IAS അടക്കം ഉള്ള ഉദ്യോഗസ്ഥരെയോ head ആകുന്നതാണ് നല്ലത് . അല്ലെങ്കില്‍ നല്ല വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും ആക്കാം. രാഷ്ട്രീയക്കാര്‍ തന്നെ അധ്യക്ഷനാകണം എങ്കില്‍ നിലവില്‍ ശ്രീമതി ടീച്ചര്‍ ജി, ഡബ്ബിംഗ് ഭാഗ്യലക്ഷ്മി ജി, ന്യൂജെനറേഷന്‍ നടിമാര്‍ നല്ലൊരു ഓപ്ഷന്‍ ആകും. അല്ലെങ്കില്‍ മുന്‍ പാര്‍ട്ടി എം.എല്‍.എ ആയ ഏതെങ്കിലും പുരുഷനും ആവാം’.

 

( വാല്‍കഷ്ണം …. പരാതി കേള്‍ക്കാന്‍ ഫോണെടുത്തപ്പോള്‍, കഷ്ടകാലത്തിനു അരല്പം ദേഷ്യത്തോടെ സംസാരിച്ചു ട്ടോ . ഒടുവില്‍ നാട് മൊത്തം പരാതി ഉയര്‍ന്നു , പാര്‍ട്ടി വരെ കൈവിട്ടു .. രാജിയും വെച്ചു .. കഷ്ടം .. മനോരമ നൈസ് ആയി കൊടുത്ത ഒരു പണിയേ. സോഷ്യല്‍ മീഡിയ ഇത്രയും ശക്തമായ ഈ കാലത്തു കഴിയുന്നതും ആരും ലൈവ് പരിപാടി ചെയ്യാതെ നോക്കുക. ഇത്തരം പണിയൊക്കെ ഏതു വ്യക്തിക്കും എപ്പോഴും കിട്ടാം .. ജാഗ്രതൈ .)

shortlink

Related Articles

Post Your Comments

Related Articles


Back to top button