Latest NewsKeralaYouthNewsLife StyleHealth & Fitness

ഇടയ്ക്കിടയ്ക്ക് എക്കിൾ ഉണ്ടാകാറുണ്ടോ? കാരണമിത്, മാറ്റാൻ ചില പൊടിക്കൈകൾ

എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളിൽ ഇക്കിൾ എന്നും പറയും. തുടർച്ചയായ രണ്ടു ദിവസവും എക്കിൾ നിൽക്കുന്നില്ലായെങ്കിൽ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം സന്ദർഭങ്ങളിൽ എക്കിളിനെ നിസാരമായി കാണരുത്. അമിതമായി എക്കിള്‍ ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ ന്യുമോണിയ പോലുള്ള രോഗസാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും.

ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്‌നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ എക്കിൾ ഉണ്ടാകാൻ കാരണമാകും. പെട്ടന്ന് എക്കിളിനെ ഇല്ലാതാക്കാൻ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം:

1. വായില്‍ നിറയെ വെള്ളമെടുത്തിട്ട്‌ വിരല്‍കൊണ്ട്‌ മൂക്ക്‌ അടച്ചു പിടിച്ച്‌ ഒരു മിനിറ്റ്‌ ഇരിക്കുക.

2. ചുക്ക് അരച്ചു തേനില്‍ കഴിക്കുക.

3. തുമ്പപ്പൂവ് അരച്ചു മോരില്‍ സേവിക്കുക.

4. വായില്‍ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക.

5. മാവിന്‍റെ ഇല കത്തിച്ച പുക ശ്വസിക്കുക.

6. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് പൊടി ചേര്‍ത്തു കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button