KeralaMollywoodLatest NewsArticleNewsParayathe VayyaEntertainmentWriters' Corner

മലയാള സിനിമയിൽ സ്വന്തം അഭിപ്രായം ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര്, ഉണ്ണി മുകുന്ദൻ: അഞ്ജു പാർവതി

ഏതെങ്കിലുമൊരാൾ തന്റെ രാഷ്ട്രീയമോ വിശ്വാസമോ പറഞ്ഞാൽ അവർക്ക് നല്കപ്പെടുന്ന കുലസ്ത്രീ - കുലപുരുഷൻ പട്ടത്തെ കയ്യടിക്കുന്ന 916 പ്രബുദ്ധതയുടെ പേരാണ് കേരളം

:പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച ആനി ശിവയെന്ന പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റിരിക്കുകയാണ്. ആർക്കും പ്രചോദനമാകുന്നു ആനി ശിവയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയ നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾക്ക് നേരെ വിമർശനം ഉയരുകയാണ്.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഉണ്ണിമുകന്ദനെ പൊളിറ്റിക്കൽ കറക്ട്നെസ്സ് പഠിപ്പിക്കുകയാണ് ചിലർ. മലയാള സിനിമയിൽ നെഞ്ചു വിരിച്ചു സ്വന്തം അഭിപ്രായം ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേരാണ് ഉണ്ണി മുകുന്ദൻ എന്ന് എഴുത്തുകാരി അഞ്ജു പാർവതീ പ്രഭീഷ്.

read also: മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം

ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനുമൊക്കെ മുറവിളി കൂട്ടുന്ന ടീമുകളൊക്കെ ഉണ്ണി മുകുന്ദന്റെ പ്രൊഫൈലിനു കീഴെ പായ വിരിച്ചു കിടന്നുകൊണ്ട് ഉണ്ണിയെ പൊളിറ്റിക്കൽ കറക്ട്നെസ്സ് പഠിപ്പിക്കുകയാണ്. “വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന വളരെ പ്രസക്തമായ സന്ദേശം ആനി ശിവയെ പ്രകീർത്തിച്ചുകൊണ്ട് ഉണ്ണി ഇട്ട പോസ്റ്റിനു കീഴെയാണ് സ്യൂഡോ ഫെമിനിസ്റ്റുകളും ഫേക്ക് സെക്ക്യൂലറിസ്റ്റുകളും നിരന്നു കിടക്കുന്നത്. രണ്ട് ദിവസം മുമ്പ് സാന്ദ്രാ തോമസ് എന്ന നിർമ്മാതാവും നടിയുമായ സ്ത്രീ വട്ടപ്പൊട്ടിസ്റ്റുകളുടെ തനിനിറം എന്താണെന്നു വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. എന്നാൽ സ്ഥലത്തെ പ്രധാന അന്തിണികളും അന്തങ്ങളും സാന്ദ്രയുടെ തുറന്നുപറച്ചിലിന്റെ വികാര പരിസരങ്ങളിലൊന്നും എത്തി നോക്കിയതേയില്ല എന്നതാണ് എറ്റവും രസകരമായ വസ്തുത. രോഗ ബാധിതയായി ഐ.സി.യുവിൽ കിടന്ന സാന്ദ്രാ തോമസ് എന്ന റിയൽ ഫെമിനിസ്റ്റിനെ ( സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന നിർമ്മാണ മേഖലയിൽ ശക്തമായ സാനിധ്യം അറിയിച്ച സ്ത്രീ എന്ന നിലയിൽ ) കാണാനോ ഒന്ന് സാന്ത്വനിപ്പിക്കാനോ മലയാളസിനിമയിലെ വട്ടപ്പൊട്ടിട്ട സ്ത്രീശാക്തീകരണ തൊഴിലാളികളെ ആരും കണ്ടില്ലെന്നു തുറന്നു പറഞ്ഞിരുന്നു സാന്ദ്ര. അത് പിന്നെ അങ്ങനെയാണല്ലോ !

read also: തട്ടിയെടുത്തത് ആയിരം കോടി, ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റുമായി ബന്ധം: തട്ടിപ്പിന്റെ പുതിയ രൂപം

ഇഷ്ടമില്ലാത്തവർ പീഡനവിഷയത്തിൽ ഉൾപ്പെടുമ്പോൾ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇര പക്ഷവാദം വെറും സയലൻസായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .അലൻസിയർസിയർ , കമൽ , സിദ്ദിഖ് തുടങ്ങി അത് വേടനിൽ വരെ എത്തി നില്ക്കുന്നു. .വേടൻ മാപ്പു പറഞ്ഞാൽ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാർഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യുന്ന ഈ ഫേക്ക് ഫെമിനിസത്തിൽ തലച്ചോറിൽ ബോധമുള്ള ഒരാൾക്കും വിശ്വാസമില്ല.

ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേർന്നോ നടക്കുന്നവർക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണ് നിലവിൽ ആശയ-അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം. ഫെമിനിസ്റ്റ് എന്ന വാക്കിനെ ട്രോളിയാൽ പുരോഗമന – ബുദ്ധിജീവികൾക്ക് പൊള്ളുകയും ഇടതുപക്ഷസഹയാത്രികരല്ലാത്ത ഏതെങ്കിലുമൊരാൾ തന്റെ രാഷ്ട്രീയമോ വിശ്വാസമോ ഉറക്കെ പറഞ്ഞാൽ അവർക്ക് നല്കപ്പെടുന്ന കുലസ്ത്രീ – കുലപുരുഷൻ പട്ടത്തെ കയ്യടിക്കുകയും ചെയ്യുന്ന 916 പ്രബുദ്ധതയുടെ പേരാണ് കേരളം. പക്ഷേ കള്ള നാണയങ്ങളെ പൊളിച്ചടുക്കാൻ ഉണ്ണിയെ പോലെ ആർജ്ജവമുള്ള കലാകാരന്മാർ നിലവിൽ ഉണ്ടെന്നുള്ളതാണ് ആശ്വാസം. പിന്നെ ഉണ്ണിയെ പോലൊരാളെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത.

വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമർശിക്കാനായി ഉണ്ണിയുടെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടയുന്ന പെൺവർഗ്ഗത്തെയും മസിൽ പെരുപ്പിക്കുന്നതല്ലാ ആണത്തമെന്നു സമർത്ഥിക്കുന്ന ഊച്ചാളി ഹൈദ്രോസുമാരും ഒന്നറിയുക – നിങ്ങൾ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സിൽ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദൻ , നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ മസിൽപവറും ആത്മവിശ്വാസവും ഹാർഡ്വർക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനു മുന്നിൽ നിങ്ങളുടെ മൂന്നാം കിട ഊച്ചാളിപ്പീസ് വിലപോവില്ല മനുഷൃരേ ! മലയാള സിനിമയിൽ തന്റേടായ ഒരു മേൽവിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദൻ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. അല്ലാതെ സ്വയം പ്രഖ്യാപിത പട്ടം ഉണ്ടാക്കി അവിടെ നിലപാട് എന്ന പേരിൽ സെലക്ടീവ് അഭിപ്രായപ്രകടനം നടത്തിയോ അടിമപ്പണി ചെയ്തോ അല്ല.

ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button