Latest NewsNewsIndia

നിശ്ചിത താപനിലയിൽ വാക്‌സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന 29,000ത്തിൽ അധികം കോൾഡ് ചെയിൻ പോയിന്റുകൾ രാജ്യത്തുണ്ട്: കേന്ദ്രം

ന്യൂഡൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

Read Also: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്: പ്രതി ആർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി

നിശ്ചിത താപനിലയിൽ വാക്സിനുകൾ സൂക്ഷിക്കാൻ സാധിക്കുന്ന 29,000 ത്തിലധികം കോൾഡ് ചെയിൻ പോയിന്റുകൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഭാവിയിൽ മറ്റ് കോവിഡ് വാക്സിനുകൾ എത്തുമ്പോൾ ശീതീകരണ സംവിധാനങ്ങളുടെ ആവശ്യകതയിൽ മാറ്റം വരാം. അത്തരം വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ കൈക്കൊള്ളാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. സ്പുട്നിക് വി വാക്സിന് മൈനസ് 18 ഡിഗ്രിയിൽ സംഭരണം ആവശ്യമാണ്. 37 സംസ്ഥാന വാക്സിൻ സ്റ്റോറുകൾ, 114 പ്രാദേശിക വാക്സിൻ സ്റ്റോറുകൾ, 723 ജില്ലാ വാക്സിൻ സ്റ്റോറുകൾ, 28,268 ഉപജില്ലാ വാക്സിൻ സ്റ്റോറുകൾ എന്നിവയുണ്ട്. സാർവത്രിക രോഗപ്രതിരോധ പദ്ധതിയും കോവിഡ് വാക്സിനേഷന്റേയും ആവശ്യകത അടിസ്ഥാനമാക്കി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോൾഡ് ചെയിൻ ഉപകരണങ്ങൾ സർക്കാർ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്.

Read Also: നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടി: ആനി ശിവയ്ക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button