Latest NewsNewsIndia

കർഷക സമരം: തലക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കര്‍ഷകന്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിനത്തില്‍ മതചിഹ്നമുള്ള കൊടി ഉയര്‍ത്തിയ കേസിലാണ് ഗുര്‍ജോത് സിങ്ങിന്‍റെ അറസ്റ്റ്

ന്യൂഡല്‍ഹി: കർഷക സമരത്തെ തുടർന്ന് നടത്തിയ പ്രതിഷേധത്തിൽ ചെങ്കോട്ടയില്‍ അതിക്രമം നടത്തിയ 21 കാരന്‍ അമൃത്‌സറില്‍ അറസ്റ്റില്‍. തലക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കര്‍ഷകനായ ഗുര്‍ജോത് സിങ്. ചെങ്കോട്ടയില്‍ നടന്ന അതിക്രമത്തിന്‍റെ പേരിലാണ് പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

read also: സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനം

പഞ്ചാബിലെ ടാന്‍ ടരന്‍ ജില്ലയിലെ തല്‍വണ്ടി ശോഭ സിങ് സ്വദേശിയാണ് ഗുര്‍ജോത് സിങ്.  റിപ്പബ്ലിക് ദിനത്തില്‍ മതചിഹ്നമുള്ള കൊടി ഉയര്‍ത്തിയ കേസിലാണ് ഗുര്‍ജോത് സിങ്ങിന്‍റെ അറസ്റ്റ്. പലതവണ ഗുര്‍ജോത് സിങ് സിംഘു അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരി 26ന് ഗ്രാമത്തിലെ മൂന്നുപേരോടൊപ്പം ട്രാക്ടറില്‍ ചെങ്കോട്ടയിലെത്തിയ ഗുര്‍ജോത് സിങ് അതിക്രമത്തിന് ശേഷം സിംഘു അതിര്‍ത്തിയില്‍ തിരിച്ചെത്തുകയും പിന്നീട് ഗ്രാമത്തിലേക്ക് പോകുകയും ചെയ്തു. അന്നുമുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. – പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button