KeralaLatest NewsNewsIndiaCrime

‘അരുത്, മോഡൽ ആക്കരുത്, കച്ചവടം ആക്കരുത്’: വിസ്മയയെ കവർ ചിത്രമാക്കിയ മനോരമയ്‌ക്കെതിരെ സോഷ്യൽ മീഡിയ

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയെ കവർ ചിത്രമാക്കിയ മനോരമ ആഴ്ചപ്പതിപ്പിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധമുയരുന്നു. ‘ഈ വിസ്മയങ്ങൾ ഇനിയും അരുതേ’ എന്ന തലക്കെട്ടോട് കൂടിയാണ് ഇത്തവണത്തെ മനോരമ ആഴ്ചപ്പതിപ്പ് ഇറങ്ങുന്നത്. കവർ ഗേളായി സർവാഭരണഭൂഷിതയായി നിറഞ്ഞ് ചിരിക്കുന്ന വിസ്മയയുടെ ചിത്രമാണുള്ളത്. ഒപ്പം, ചെറിയ കോളത്തിൽ സമാന സാഹചര്യത്തിൽ ആത്മത്യ ചെയ്ത അർച്ചന, ധന്യ, പ്രിയങ്ക, ശാരി, ഉത്ര എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഷെയിം ഓൺ യു മനോരമ’ എന്ന ഹാഷ്‌ടാഗോടു കൂടെയാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. ‘സൗന്ദര്യം’ ഇല്ലാത്ത ഒരു വിസ്മയ അല്ലായിരുന്നു മരിച്ചതെങ്കിൽ ഇങ്ങനെ കവർ pic ആക്കുമായിരുന്നോ. മനോരമ മലയാളിയുടെ മനോനിലയെ വിറ്റു കാശാക്കുന്നു. മനോരമയിൽ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കണോ?’ എന്നാണു കവർ ചിത്രം ഷെയർ ചെയ്ത മനോരമ ഇ വീക്കിലിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകൾ.

‘അരുത്, മോഡൽ ആക്കരുത്, കച്ചവടം ആക്കരുത്. അറിഞ്ഞിരുന്നില്ല, ആത്മത്യയും വിസ്മയങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നെന്ന്. അതുകൊണ്ട് ഓർമിപ്പിക്കുന്നു, അരുതേ… ഊളത്തരങ്ങൾ ഇനിയും എഴുതി വെയ്ക്കരുതേ. ഷെയിം ഓൺ യു മനോരമ’, ഇങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ നിറയുന്ന കമന്റുകൾ. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button