KeralaNattuvarthaLatest NewsNews

രാമന്തളിയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്​റ്റില്‍

ഷമീലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കള്‍ പരാതി നൽകിയിരുന്നു.

പയ്യന്നൂര്‍: രണ്ടു മക്കളുടെ അമ്മയായ യുവതി രാമന്തളിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. രാമന്തളി വടക്കുമ്ബാട്ടെ ചെമ്മരംകീഴില്‍ ഷമീല കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് സി. റഷീദിനെ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്​റ്റ്​ ചെയ്തത്.

ഷമീലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. ഭര്‍ത്താവി​െന്‍റ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

read also: നിമിഷ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്നവളാണ്, ഐ.എസ് എന്ന് പറയുന്ന കാര്യത്തോട് ഞാൻ യോജിക്കുന്നില്ല: നിമിഷ ഫാത്തിമയുടെ അമ്മ

ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കത്തില്‍ ഷമീല താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button