Latest NewsKeralaNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചത്.

Read Also: ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊലിച്ച്‌ ചെളി, മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍: കനത്ത നാശത്തിൽ ആശങ്ക

കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർത്തിവെച്ച നടപടിയാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. കോവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ചർച്ചയായതോടെയാണ് പേരും വിവരങ്ങളും നൽകുന്നത് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കോവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ കണക്കുകളിൽ നിന്നും വിട്ടുപോയവ കണ്ടെത്താനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കരാർ കമ്പനി അധികൃതരെ നിർത്തിപ്പൊരിച്ച് മന്ത്രി മുഹമ്മദ് റിയാസ്: ‘കുണ്ടും കുഴിയും’ ചർച്ചയാക്കി ഉന്നതതലയോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button