Latest NewsNewsFootballSports

കോപ അമേരിക്ക: അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങുന്നു

ബ്രസീലിയ: കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങാൻ സാധ്യത. ടൂർണമെന്റിൽ സെമി പോരാട്ടം വ്യക്തമായതോടെയാണ് സ്വപ്ന ഫൈനലിനു സാധ്യത കൽപ്പിക്കുന്നത്. കോപയിലെ ആദ്യ സെമിയിൽ ബ്രസീൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് മത്സരം.

ബുധനാഴ്ച രാവിലെ 6.30ന് അർജന്റീനയും കൊളംബിയയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. സെമി പോരാട്ടങ്ങളിൽ ബ്രസീലും അർജന്റീനയും ജയിച്ചാൽ കോപ അമേരിക്കയിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങും.

Read Also:- ഇന്ത്യക്കെതിരായ പരമ്പര: രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ശ്രീലങ്കൻ

അതേസമയം, കോപ അമേരിക്ക ടൂർണമെന്റിൽ മിന്നും ഫോമിൽ തുടരുന്ന സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിലാണ് അർജന്റീന സെമി ഫൈനലിൽ കടന്നത്. ക്വാർട്ടറിൽ ഇക്വാഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിത്. മത്സരത്തിൽ ഫ്രീകിക്കിലൂടെ മികച്ചൊരു ഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത മെസ്സിയുടെ മികവിലാണ് ഇക്വാഡോറിനെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button