Latest NewsNewsIndia

ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ: കൂടുതൽ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: കോവിൻ ആപ്പ് ഓപ്പൺ സോഴ്സ് ആക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. ക്രൊയേഷ്യ, സിയെറ ലിയോൺ, മാലിദ്വീപ്, മലാവി, ഗയാന എന്നീ രാജ്യങ്ങളാണ് കോവിൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ താത്പര്യവുമായി മുന്നോട്ട് വന്നതെന്നാണ് റിപ്പോർട്ടുകൾ. കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങൾക്ക് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താൻ പ്രാപ്തമാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ദേശീയ ആരോഗ്യ അതോറിറ്റിയുമായി (എൻഎച്ച്എ) ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: വിവാഹ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂങ്ങി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കോൺവിൻ ഗ്ലോബൽ കോൺക്ലേവിൽ സംസാരിക്കവെയാണ് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള കോവിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്‌സ് ആക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും കോവിൻ പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹവുമായി എല്ലാ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എത്ര ശക്തമാണെങ്കിലും, ഏതൊരു രാജ്യത്തിനും ഒറ്റപ്പെട്ട രീതിയിൽ ഇതുപോലുള്ള ഒരു വെല്ലുവിളി പരിഹരിക്കാൻ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നുവെന്നും കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യ അവിഭാജ്യമാണെന്നും’ അദ്ദേഹം വിശദീകരിച്ചു.

‘വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ്‌വെയർ. അതുകൊണ്ടാണ് ഇന്ത്യയുടെ കോവിഡ് ട്രേസിംഗ്, ട്രാക്കിംഗ് ആപ്പ് സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ ഓപ്പൺ സോഴ്‌സ് ആക്കാൻ തീരുമാനിച്ചത്. വാക്സിനേഷന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്സിനേഷൻ തന്ത്രം ആസൂത്രണം ചെയ്യുമ്പോൾ പൂർണ്ണമായും ഡിജിറ്റൽ സമീപനം സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചതായും’ അദ്ദേഹം അറിയിച്ചു. കോവിൻ വഴി ഇന്ത്യ 350 ദശലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Read Also: വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button