Latest NewsNewsFootballSports

റാമോസ് പാരീസിൽ, പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും

പാരീസ്: റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും. താരം പാരീസിൽ മെഡിക്കൽ പൂർത്തിയാകാനായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെഡിക്കൽ പൂർത്തിയാക്കിയാൽ ഉടൻ തന്നെ പിഎസ്ജി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ന് തന്നെ പ്രഖ്യാപനം വരുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റയലിൽ ലഭിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് പിഎസ്ജി റാമോസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2020-21 സീസൺ അവസാനത്തോടെയാണ് 35കാരനായ റാമോസിന്റെ റയലിനെ കരാർ അവസാനിച്ചത്. 16 വർഷത്തോളം റയലിനായി കളിച്ച താരം ക്ലബിൽ തുടരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. റയലിൽ തന്റെ 16 വർഷത്തെ കരിയർ അവസാനിപ്പിച്ചത് കരാർ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു.

Read Also:- കെടിഎം ബൈക്കുകളുടെ വില വർധിപ്പിച്ചു

രണ്ടു വർഷത്തെ കരാർ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നൽകിയത് ഒരു വർഷത്തെ കരാറാണ്. ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. പിഎസ്ജിയ്ക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി, സെവിയ്യ, യുവന്റസ് എന്നിവരും റാമോസിനായി രംഗത്തുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button