KeralaLatest NewsNews

ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് തൻ്റെ കരുത്ത് : പുതിയ പദവിയിൽ സന്തോഷമെന്ന് ശ്രീധരൻ പിളള

മറ്റൊരു ലാഭവും ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു

കോഴിക്കോട് : പുതിയ പദവിയിൽ സന്തോഷമെന്ന് നിയുക്ത ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള.  പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഭരണഘടനാ പദവിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായുള്ള അടുത്ത ബന്ധം അതാണ് തൻ്റെ കരുത്ത്. മറ്റൊരു ലാഭവും ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനമാനങ്ങൾ ഒരിക്കലും ചോദിച്ച് വാങ്ങിയിട്ടില്ല. ഭരണഘടനാ പദവിയിൽ തളച്ചിടുകയാണെന്ന് കരുതുന്നില്ല. മിസോറമിൽ ജനങ്ങളുമായി അടുത്ത് ഇടപഴകിയതുപോലെ ഗോവയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button