KeralaLatest NewsNews

കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കും, കര്‍ണാടകയോട് തീരുമാനം അറിയിച്ച് കേരളം

തിരുവനന്തപുരം: കേരള -കര്‍ണാടക  അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധതയറിയിച്ച് കെഎസ്ആര്‍ടിസി. ഇക്കാര്യം കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായും ഗതാഗതമന്ത്രി ആന്റണി രാജു . കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് ബസ് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം.

Read Also :ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാനാണ് ശ്രമം. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നുള്ള പ്രതികരണം ലഭിച്ച ശേഷമായിരിക്കും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാന്‍ സാധിക്കൂ എന്നതാണ് പ്രധാന പ്രശ്‌നം. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് ആവശ്യമായ റൂട്ടുകളില്‍ പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് – കാസര്‍ഗോഡ് വഴി കെഎസ്ആര്‍ടിസി നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

കേരളം ബസ് സര്‍വീസ് ആരംഭിക്കുന്ന ക്രമത്തില്‍ ഇതേ റൂട്ടില്‍ തന്നെയായിരിക്കും കര്‍ണ്ണാടക ആര്‍ടിസിയും സര്‍വീസ് നടത്തുക. അതേ സമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button